പി എസ് സി റാങ്ക് പട്ടികയുടെ വലുപ്പം കുറയ്ക്കും; നിർണായക നീക്കവുമായി സർക്കാർ

പി എസ് സി റാങ്ക് പട്ടികയുടെ വലുപ്പം കുറയ്ക്കും; നിർണായക നീക്കവുമായി സർക്കാർ

പി എസ് സി റാങ്ക് പട്ടികയുടെ വലുപ്പം കുറയ്ക്കാൻ സർക്കാർ തീരുമാനം. ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നത് അവസാനിപ്പിക്കാനാണ് നീക്കം. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉദ്യോഗാർഥികളുടെ എണ്ണം കുറയ്ക്കും

റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ദിനേശൻ കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകും.

സിപിഒ റാങ്ക് പട്ടിക ഉൾപ്പെടെ കാലാവധി കഴിഞ്ഞ റാങ്ക് പട്ടികകൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കില്ലെന്ന് പി എസ് സി ചെയർമാൻ എംകെ സക്കീർ പറഞ്ഞു. അതേസമയം കൂടുതൽ നിയമനങ്ങൾക്ക് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

Share this story