മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പൂന്തുറയിൽ ഉപവാസ സമരം ആരംഭിച്ചു

ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉപവാസ സമരം ആരംഭിച്ചു. പൂന്തുറയിലാണ് സമരം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു

കള്ളങ്ങൾ പിടിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രിമാരുടെ ശ്രമം. സ്പ്രിംക്ലറിൽ അടക്കം അത് കണ്ടു. ഇഎംസിസി ഫ്രോഡ് കമ്പനിയാണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ഇപ്പോൾ പറയുന്നത്. അത്തരം റിപ്പോർട്ട് കേന്ദ്രം നൽകിയിട്ടുണ്ടെങ്കിൽ പുറത്തുവിടാൻ ഫിഷറീസ് സെക്രട്ടറി തയ്യാറാകണം

ചെന്നിത്തല പറയുന്ന അഴിമതികളെല്ലാം ശരിവെക്കുന്നതാണ് സർക്കാർ നടപടികളെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്നും മുല്ലപ്പള്ളി പുകഴ്ത്തി

Share this story