രാഹുലിനും യോഗിക്കും സിപിഎമ്മിനെതിരെ ഒരേ വികാരം; ഇവരുടെ സർട്ടിഫിക്കറ്റ് നേടിയല്ല കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി

രാഹുലിനും യോഗിക്കും സിപിഎമ്മിനെതിരെ ഒരേ വികാരം; ഇവരുടെ സർട്ടിഫിക്കറ്റ് നേടിയല്ല കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി

കേരളത്തെ മനസ്സിലാക്കാതെയാണ് രാഹുൽ ഗാന്ധിയുടെയും യോഗി ആദിത്യനാഥിന്റെയും വിമർശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരക്തം കോൺഗ്രസിന്റെ കൈയിൽ പറ്റിയിരിക്കുന്നു. ഇതിന് രാഹുൽ കർഷകരോട് നിരുപാധികം മാപ്പ് പറയണം. കർഷക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന രാഹുൽ ഗാന്ധി കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്. രാഹുലിന്റെ ഈ വിശാല മനസ്‌കത വിശാലമാണെന്ന് പിണറായി പരിഹസിച്ചു. രാഹുലിനും യോഗിക്കും സിപിഎമ്മിനെതിരെ ഒരേ വികാരമാണുള്ളത്. ഇവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യമിട്ടല്ല കേരളം മുന്നോട്ടു പോകുന്നത്.

സ്വന്തം മണ്ഡലത്തിൽ എന്താണ് സംഭവിക്കുന്നതെന്നെങ്കിലും രാഹുൽ ഗാന്ധി മനസ്സിലാക്കണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകർന്നടിഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Share this story