കാണാതായ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷ് തിരികെയെത്തി

കാണാതായ യുഎഇ കോൺസുലേറ്റ് ഗൺമാൻ ജയഘോഷ് തിരികെയെത്തി

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കത്തെഴുതി വെച്ചുപോയ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് തിരികെയെത്തി. പുലർച്ചെ ഒരു മണിയോടെയാണ് ഇയാൾ കുഴിവിളയിലെ വീട്ടിൽ തിരികെ എത്തിയത്. പഴനിയിൽ പോയി എന്നാണ് ജയഘോഷ് വീട്ടിൽ പറഞ്ഞത്.

ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാളിൽ നിന്ന് പോലീസ് മൊഴിയെടുക്കും. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിന് ശേഷമാണ് ജയഘോഷിനെ കാണാതായത്. സ്‌കൂട്ടറും മൊബൈലും നേമം പോലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിക്കുകയുംചെയ്തിരുന്നു

മാനസിക സംഘർഷത്തിലാണെന്നും തത്കാലം മാറി നിൽക്കുകയാണെന്നും പറഞ്ഞുള്ള കത്ത് സ്‌കൂട്ടറിൽ നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ജയഘോഷ് തിരികെയെത്തിയത്.

Share this story