ഇഎംസിസിയുമായി കരാറുണ്ടാക്കിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി

ഇഎംസിസിയുമായി കരാറുണ്ടാക്കിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായി സർക്കാർ കരാറുണ്ടാക്കിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകളുടെ പിൻബലമില്ലാതെ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമ്പോൾ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. അതിനാലാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യമുള്ള സംരംഭകരുമായുള്ള സ്റ്റാൻഡേർഡ് ധാരണാപത്രമാണ് ഒപ്പുവെച്ചത്. അതിനാൽ സർക്കാർ നയങ്ങൾക്കും ചട്ടങ്ങൾക്കും നിയന്ത്രണങ്ങൾക്ക് അടിസ്ഥാനമായ പ്രോത്സാഹനം നൽകുമെന്നാണ് പറഞ്ഞിട്ടുള്ളത്. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കോർപറേറ്റുകളെ അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ ഫിഷറീസ് നയം.

കെഎസ്‌ഐഎൻസി എംഡി ഇഎംസിസിയുമായി ഒപ്പുവെച്ച ധാരണാപത്രം സർക്കാരിന്റെ ഫിഷറീസ് നയത്തിന് വിരുദ്ധമാണ്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ധാരണാപത്രം റദ്ദ് ചെയ്യാൻ നിർദേശം നൽകി. സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story