ആർഎസ്എസുകാരന്റെ കൊലപാതകം: പോലീസ് അക്രമികളെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

ആർഎസ്എസുകാരന്റെ കൊലപാതകം: പോലീസ് അക്രമികളെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

ആലപ്പുഴ വയലാറിൽ ആർ എസ് എസുകാരനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് തന്നെയാണ് ബിജെപി നിലപാട്. എസ് ഡി പി ഐയുമായി ഇടതുമുന്നണിക്ക് രാഷ്ട്രീയ സഖ്യമുണ്ട്. ഭീകര പ്രവർത്തകരുമായി എൽ ഡി എഫും യുഡിഎഫും യോജിച്ച് പ്രവർത്തിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു

ബിജെപിയുടെ പേര് പറഞ്ഞ് ചിലർ വില പേശുകയാണ്. കേരളത്തിൽ ഭരണം കിട്ടാൻ ബിജെപിക്ക് 35 സീറ്റുകൾ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല സമരവും സിഎഎ വിരുദ്ധ സമരവും ഒരുപോലെയാകില്ല. സിഎഎ വിരുദ്ധ സമരം നടത്തിയത് മതഭീകരവാദികളാണ്. അവരുടെ കേസും പിൻവലിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു

Share this story