യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു: കെ സുരേന്ദ്രൻ

യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്കുള്ളു: കെ സുരേന്ദ്രൻ

സ്വന്തം പരാജയം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗി ആദിത്യനാഥിനെ വിമർശിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വികസനങ്ങളുടെ കാര്യത്തിലും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന കാര്യത്തിലും യുപി മുഖ്യമന്ത്രിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായി വിജയനുള്ളു

യോഗി ആദിത്യനാഥ് അധികാരത്തിലിരുന്ന് അഴിമതി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഓഫീസിൽ കള്ളക്കടത്തുകാർ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടക്കുകയല്ല, ഇപ്പോഴും സെക്രട്ടേറിയറ്റിൽ ഇരുന്ന് ജോലി ചെയ്യുകയാണ്. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വർണമോ ഡോളറോ കടത്തിയിട്ടില്ല

യോഗിയെ അധിക്ഷേപിക്കുന്നതിന് മുമ്പ് സ്വന്തം വീഴ്ച മുഖ്യമന്ത്രി അംഗീകരിക്കണം. സർക്കാരിനെതിരെ അഴിമതിയാരോപണം വരുമ്പോൾ ബിജെപിയും കോൺഗ്രസും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പറയുന്നത് വില കുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story