നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം ആവശ്യപ്പെട്ട് വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും പ്രോസിക്യൂട്ടർ ഹാജരാകാത്തതിനിലുമാണ് നിർദേശിച്ച സമയത്തിനകം വിചാരണ പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന് സുപ്രീം കോടതിക്ക് കൈമാറിയ കത്തിൽ പറയുന്നു

വിചാരണ കോടതിയുടെ കത്ത് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് പരിഗണിക്കും. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതി രജിസ്ട്രാറാണ് സുപ്രീം കോടതിക്ക് കൈമാറിയത്.

സുപ്രീം കോടതി നിർദേശപ്രകാരം വിചാരണ നടപടികൾ ഫെബ്രുവരി ആദ്യവാരം പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ കോടതി മാറ്റം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. ഇത് സുപ്രീം കോടതി തള്ളി. ഇതിനിടയിൽ പ്രോസിക്യൂട്ടർ എ സുരേശൻ രാജിവെക്കുകയും വി എൻ അനിൽകുമാറിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.

Share this story