യുഡിഎഫിൽ സീറ്റ് ധാരണയായി: കോൺഗ്രസ് 95 സീറ്റിൽ, ലീഗിന് 26 സീറ്റുകൾ; അന്തിമ തീരുമാനം നാളെ

യുഡിഎഫിൽ സീറ്റ് ധാരണയായി: കോൺഗ്രസ് 95 സീറ്റിൽ, ലീഗിന് 26 സീറ്റുകൾ; അന്തിമ തീരുമാനം നാളെ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ സീറ്റ് ധാരണ പൂർത്തിയായി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകും. കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കാനാണ് നീക്കം. മുസ്ലിം ലീഗ് 26 സീറ്റിലും മത്സരിക്കും

ജോസഫ് ഗ്രൂപ്പിന് 9, ആർ എസ് പി 5, ജേക്കബ് ഗ്രൂപ്പ് 1, സിഎംപി 1, ഫോർവേർഡ് ബ്ലോക്ക് 1, ജനതാദൾ 1 എന്നിങ്ങനെയാണ് സീറ്റ് വീതംവെപ്പുണ്ടാകുക. അന്തിമ തീരുമാനത്തിന് മുമ്പായി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും.

പി ജെ ജോസഫുമായും മുസ്ലിം ലീഗ് നേതാക്കളുമായും കെപിസിസി നാളെ ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് 95 സീറ്റുകളിലാണ് മത്സരിച്ചത്. ലീഗ് 24 സീറ്റിലും മത്സരിച്ചു. ഇത്തവണ കൂടുതൽ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം

അതേസമയം 15 സീറ്റുകൾ ആവശ്യപ്പെടുന്ന ജോസഫ് വിഭാഗം 9 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ആർ എസ് പിക്ക് അഞ്ച് സീറ്റുകളും ലഭിക്കും. മാണി സി കാപ്പനും ഒരു ലീറ്റ് നൽകും.

Share this story