എസ് എസ് എൽ സി, ഹയർ സെക്കൻഡറി പൊതുപരീക്ഷ മാർച്ച് 17 മുതൽ

എസ് എസ് എൽ സി, ഹയർ സെക്കൻഡറി പൊതുപരീക്ഷ മാർച്ച് 17 മുതൽ

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പൊതുപരീക്ഷ മാർച്ച് 17ന് ആരംഭിക്കും. അതേസമയം മോഡൽ പരീക്ഷകൾക്ക് നാളെ തുടക്കമാകും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരകടലാസുകൾ നൽകും

10ന് ഉത്തരകടലാസുകൾ വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാർഥികൾ സ്‌കൂളിൽ എത്തേണ്ടതില്ല. മാർച്ച് 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ് എസ് എൽ സി വിദ്യാർഥികൾക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക.

Share this story