സുരേഷ് ഗോപിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ നീക്കം; തീരുമാനം ബിജെപി കോർ കമ്മിറ്റിയിൽ

സുരേഷ് ഗോപിയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ നീക്കം; തീരുമാനം ബിജെപി കോർ കമ്മിറ്റിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം. തൃശ്ശൂരിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂർക്കാവിൽ പരിഗണിച്ചത്. വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ആവശ്യമുയർന്നത്.

എന്നാൽ രാജ്യസഭയിൽ ഒന്നര വർഷം ടേം ബാക്കിയുള്ളതിനാൽ മത്സരിക്കാനില്ലെന്ന് സുരേഷ്‌ഗോപിയുടെ നിലപാട്. അതേസമയം ദേശീയ നേതൃത്വം സമ്മർദം ചെലുത്തിയാൽ വട്ടിയൂർക്കാവിൽ തന്നെ സുരേഷ് ഗോപി മത്സരിക്കാനിറങ്ങും.

സുരേഷ് ഗോപി വട്ടിയൂർക്കാവിൽ മത്സരിച്ചാൽ വി വി രാജേഷ് തിരുവനന്തപുരത്ത് മത്സരിക്കും. കെ സുരേന്ദ്രന്റെ പേര് കോന്നിയിലും കേന്ദ്രമന്ത്രി വി മുരളീധരനെ കഴക്കൂട്ടത്തും പരിഗണിക്കുന്നു. അതേസമയം മത്സരിക്കാനില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. ഒ രാജഗോപാൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. നേമത്ത് കുമ്മനം രാജശേഖരൻ മത്സരിക്കും. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.

Share this story