സ്വരാജിനെ നേരിടാൻ ഈ ശ്രീധരനെ ഇറക്കാൻ ബിജെപി നീക്കം; തൃപ്പുണിത്തുറയിൽ മത്സരിച്ചേക്കും

സ്വരാജിനെ നേരിടാൻ ഈ ശ്രീധരനെ ഇറക്കാൻ ബിജെപി നീക്കം; തൃപ്പുണിത്തുറയിൽ മത്സരിച്ചേക്കും

തൃപ്പുണിത്തുറയിൽ ഇ ശ്രീധരനെ മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം. കൊച്ചി മെട്രോ, പാലാരിവട്ടം മേൽപ്പാലം തുടങ്ങിയ ഘടകങ്ങൾ മണ്ഡലത്തിൽ ശ്രീധരനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. ശ്രീധരന്റെ പ്രവർത്തന മണ്ഡലം കൊച്ചി ആയതിനാൽ ഇതുൾപ്പെടുന്ന മണ്ഡലത്തിൽ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം

തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറ മണ്ഡലത്തിൽ ബിജെപി നല്ല നേട്ടമുണ്ടാക്കിയിരുന്നു. 15 സീറ്റുകൾ നേടി പ്രതിപക്ഷ സ്ഥാനത്താണ് ബിജെപി. നല്ല സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം പിടിക്കാമെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു

2016ൽ എം സ്വരാജിലൂടെയാണ് എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്. മന്ത്രിയായിരുന്ന ബാബുവിനെയാണ് സ്വരാജ് പരാജയപ്പെടുത്തിയത്.

Share this story