പാലാ സീറ്റ് തരില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല; ഏത് ജില്ലയിൽ മത്സരിക്കാനും ആളുകളുണ്ട്: ടി പി പീതാംബരൻ

പാലാ സീറ്റ് തരില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല; ഏത് ജില്ലയിൽ മത്സരിക്കാനും ആളുകളുണ്ട്: ടി പി പീതാംബരൻ

പാലാ സീറ്റ് എൻസിപിക്ക് തരില്ലെന്ന് എൽഡിഎഫിൽ ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. തരില്ലെന്ന് പറഞ്ഞാൽ മാത്രമേ മറ്റ് സീറ്റുകളെ കുറിച്ച് ആലോചിക്കേണ്ടതുള്ളു. സംസ്ഥാനത്തെ ഏത് ജില്ലയിൽ സീറ്റ് ലഭിച്ചാലും മത്സരിക്കാൻ യോഗ്യരായ ആളുകൾ എൻസിപിയിലുണ്ടെന്നും പീതാംബരൻ പറഞ്ഞു

സീറ്റ് ലഭിച്ചാൽ അതിനനുസരിച്ച് ആളുകളെ നിർത്തും. നാല് സീറ്റുകൾ മാത്രമേയുള്ളുവെന്ന പരിമിതി തങ്ങൾക്കുണ്ട്. അതിലൊന്ന് നഷ്ടപ്പെടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നാളെയാണ് അന്തിമ ചർച്ച. അതിന് ശേഷം മാത്രമേ സീറ്റുകളും സ്ഥാനാർഥികളെയും തീരുമാനിക്കുകയുള്ളുവെന്നും പീതാംബരൻ പറഞ്ഞു

Share this story