യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തെ പിന്തുണച്ചും യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തിയ വന്ന സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസും സമരം അവസാനിപ്പിക്കുന്നത്.

അതേസമയം നിലവിൽ സമരമിരിക്കുന്ന സിപിഒ റാങ്ക് ഹോൾഡേഴ്‌സുമായി യൂത്ത് കോൺഗ്രസ് ചർച്ച നടത്തും. സമ്മർദശക്തിയായി യൂത്ത് കോൺഗ്രസ് നിലനിൽക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് സർക്കാർ ഉദ്യോഗാർഥികൾക്ക് അനുകൂലമായി തീരുമാനമെടുത്തത്. ഈ തീരുമാനം നേരത്തെ എടുക്കാൻ ആകുമായിരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സമരം നീണ്ടുപോകാൻ കാരണമെന്നും ഷാഫി ആരോപിച്ചു.

Share this story