രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണ്; കടലിൽ ചാടിയത് കേരളാ ടൂറിസത്തിന് മുതൽക്കൂട്ടായി: പിണറായി

രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണ്; കടലിൽ ചാടിയത് കേരളാ ടൂറിസത്തിന് മുതൽക്കൂട്ടായി: പിണറായി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടേണ്ട സ്ഥലങ്ങളിൽ രാഹുൽ ഗാന്ധിയെ കാണുന്നില്ല. എന്തൊക്കെ നാടകമാണ് നടന്നത്. രാഹുൽ ഗാന്ധി നല്ല ടൂറിസ്റ്റാണ്. രാഹുൽ കടലിൽ ചാടിയത് കേരളാ ടൂറിസത്തിന് മുതൽക്കൂട്ടായെന്നും പിണറായി പറഞ്ഞു

ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. സിപിഒ റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി സർക്കാർ ചെയ്യാവുന്നത് ചെയ്തു കഴിഞ്ഞു. വഴിവിട്ട രീതി വരെ സ്വീകരിച്ച് വരാനുള്ള ഒഴിവുകൾ കൂടി കണക്കാക്കി റിപ്പോർട്ട് ചെയ്താണ് അവർക്ക് നിയമനം നൽകിയത്. നിയമം നോക്കിയാൽ അതിൽ ശരിയില്ലായ്മയുണ്ട്. എന്നിട്ടും ശവമഞ്ചമെടുത്തും ഉരുണ്ടും സമരം നടത്തുകയാണ് ചെയ്തത്

ഇതിനെല്ലാം മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു. നുണകൾ എഴുതി കേരളീയവരെ പറ്റിക്കാമെന്ന് കരുതേണ്ട. ആഴക്കടൽ മത്സ്യബന്ധനവിവാദത്തിൽ ഗൂഢാലോചനയുണ്ട്. ജലസേചന സെക്രട്ടറി അറിയാതെ എവിടെയോ നടന്ന ഗൂഢാലോചനയാണിത്. പ്രതിപക്ഷ നേതാവിന് മുഴുവൻ വിവരവും ലഭിച്ചു. എന്തും ചെയ്യാൻ മടിയില്ലാത്ത ദുഷ്ടാത്മാക്കൾ ഇവിടെയുണ്ട്. ഇതൊന്നും ഇവിടെ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story