എംപിയുടെ ബിനാമിയെ വേണ്ട: അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ കോന്നിയിൽ പോസ്റ്ററുകൾ

എംപിയുടെ ബിനാമിയെ വേണ്ട: അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ കോന്നിയിൽ പോസ്റ്ററുകൾ

കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകൾ. റോബിൻ പീറ്ററിനെ മണ്ഡലത്തിൽ മത്സരിപ്പിക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്ന് പോസ്റ്ററിൽ ആരോപിക്കുന്നു

കോൺഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇവ പതിച്ചത്. സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പേ കോന്നി കോൺഗ്രസിൽ അടി തുടങ്ങിയെന്ന സൂചനയാണ് തെളിയിക്കുന്നത്.

മണ്ഡലത്തിൽ റോബിൻ പീറ്ററെ മത്സരിപ്പിക്കാൻ നേതൃത്വം ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം രംഗത്തുവരികയായിരുന്നു. റോബിൻ പീറ്ററിന് മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെന്ന് അടൂർ പ്രകാശ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിന് മുമ്പ് തന്നെ ഒരാളെ പേരെടുത്ത് പ്രഖ്യാപിക്കുന്നത് ചട്ട ലംഘനമാണെന്നും അടൂർ പ്രകാശിനെതിരെ നടപടി വേണമെന്നും ഡിസിസി സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞിരുന്നു.

Share this story