മുകേഷും നൗഷാദും വീണ്ടും മത്സരിക്കും; കൊല്ലം ജില്ലയിൽ സിപിഎം സാധ്യതാ പട്ടികയായി

മുകേഷും നൗഷാദും വീണ്ടും മത്സരിക്കും; കൊല്ലം ജില്ലയിൽ സിപിഎം സാധ്യതാ പട്ടികയായി

കൊല്ലത്ത് സിപിഎം സ്ഥാനാർഥി സാധ്യതാ പട്ടികയായി. സിറ്റിംഗ് എംഎൽഎമാരായ മുകേഷ്, എം നൗഷാദ് എന്നിവർ വീണ്ടും മത്സരിക്കും. ചവറയിൽ ഡോ. സുജിത്ത് വിജയനെ മത്സരിപ്പിക്കാനാണ് നീക്കം. കഴിഞ്ഞ തവണ ജില്ലയിൽ നാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. ഇത്തവണ അഞ്ച് സീറ്റിൽ മത്സരിക്കും

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ഒരവസരം കൂടി നൽകണമെന്ന് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചിട്ടുണ്ട്. മേഴ്‌സിക്കുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കിൽ പകരം ചിന്താ ജെറോമോ, എസ് എൽ സജികുമാറോ വരും.

കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിനെയാണ് പരിഗണിക്കുന്നത്. ഐഷ പോറ്റിയുടെ പേരും ഇവിടെ ഉയർന്നു കേൾക്കുന്നുണ്ട്. കുന്നത്തൂരിൽ ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് പിന്തുണ നൽകാനാണ് തീരുമാനം.

Share this story