അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെ എം ഷാജി; കാസർകോട് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു

അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെ എം ഷാജി; കാസർകോട് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു

അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് സിറ്റിംഗ് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി. തീരുമാനം മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. കാസർകോട് മണ്ഡലത്തിൽ മത്സരിക്കാനാണ് ഷാജി താത്പര്യപ്പെടുന്നത്.

ഇതല്ലെങ്കിൽ അഴീക്കോട്, കണ്ണൂർ സീറ്റുകൾ കോൺഗ്രസുമായി വെച്ച് മാറുക എന്ന നിർദേശവും ഷാജി മുന്നോട്ടു വെച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ഈ സീറ്റുകളിൽ അല്ലാതെ മറ്റ് സീറ്റുകളിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരിക്കാനില്ലെന്നും ഷാജി പറഞ്ഞു

അഴീക്കോട് ഇത്തവണ വിജയസാധ്യതയില്ലെന്ന് കണ്ടതോടെയാണ് ഷാജി സുരക്ഷിത മണ്ഡലം നോട്ടമിടുന്നത്. അഴീക്കോട് പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് ഷാജി അന്വേഷണം നേരിടുകയാണ്. ഇതുകൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇഡി കേസും ഷാജിക്കെതിരെയുണ്ട്.

Share this story