പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; തീരുമാനം വരട്ടെയെന്നും രഞ്ജിത്ത്

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും; തീരുമാനം വരട്ടെയെന്നും രഞ്ജിത്ത്

കോഴിക്കോട് നോർത്തിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് സംവിധായകൻ രഞ്ജിത്ത്. എ പ്രദീപ്കുമാറിന് പകരം കോഴിക്കോട് നോർത്തിൽ രഞ്ജിത്തിനെ മത്സരിപ്പിക്കാൻ സിപിഎം ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.

പാർട്ടി തീരുമാനിച്ചാൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു തീരുമാനം വരുമോയെന്ന് നോക്കാം. അവിടെ നിന്നൊരു തീരുമാനമോ പ്രഖ്യാപനമോ ഉണ്ടാകട്ടെ. മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു

Share this story