ഷാഫിക്കെതിരെ മത്സരിക്കാൻ മുൻ ഡിസിസി പ്രസിഡന്റ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

ഷാഫിക്കെതിരെ മത്സരിക്കാൻ മുൻ ഡിസിസി പ്രസിഡന്റ്; പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി

പാലക്കാട് ഷാഫി പറമ്പലിനെതിരെ വിമത നീക്കം. ഡിസിസി മുൻ പ്രസിഡന്റ് എ വി ഗോപാനാഥ് ഷാഫിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഗോപിനാഥിനെ എൽ ഡി എഫ് പിന്തുണക്കുമെന്നാണ് അറിയുന്നത്.

താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നും പാർട്ടി വിരുദ്ധനാകില്ലെന്നും ഗോപിനാഥ് പറഞ്ഞു. അതേസമയം തന്നെ ഉപേക്ഷിച്ചാൽ തനിക്ക് സ്വന്തം വഴി നോക്കേണ്ടി വരും. സംസാരിക്കാൻ കഴിവുള്ളവരും ശേഷിയുള്ളവരും സംഘാടകരെയും പാർട്ടിയിൽ വേണ്ടെന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്.

അതേസമയം എവി ഗോപിനാഥുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പ്രതികരിച്ചത്. കോൺഗ്രസിനെതിരെ മത്സരിക്കണമോയെന്നത് ഗോപിനാഥിന്റെ കാര്യമാണെന്നും സിപിഎം പ്രതികരിച്ചു.

Share this story