എറണാകുളം ഏലംകുളത്ത് വീണ്ടും അപകടം; യുവാവ് ബൈക്കപകടത്തിൽ മരിച്ചു
എറണാകുളം ഏലംകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനൽ സത്യനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന ഒമ്പതാമത്തെ അപകടമരണമാണിത്. റോഡിനോട് ചേർന്നുള്ള സ്ലാബിൽ ഇരുചക്ര വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനൽ സഞ്ചരിച്ച ബൈക്ക് ഇടിയുടെ ആഘാതത്തിൽ തകർന്നു.
ദിവസങ്ങൾക്ക് മുമ്പും ഇവിടെ രണ്ട് യുവാക്കൾ അപകടത്തിൽ മരിച്ചിരുന്നു. മെട്രോ തൂണിലിടിച്ചായിരുന്നു അപകം
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
