കേരളത്തിൽ ബിജെപിക്ക് അധികാരം ലഭിച്ചാൽ പെട്രോൾ 60 രൂപയ്ക്ക് നൽകുമെന്ന് കുമ്മനം

കേരളത്തിൽ ബിജെപിക്ക് അധികാരം ലഭിച്ചാൽ പെട്രോൾ 60 രൂപയ്ക്ക് നൽകുമെന്ന് കുമ്മനം

കേരളത്തിൽ ബിജെപിക്ക് അധികാരം ലഭിച്ചാൽ പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്നും അങ്ങനെ വന്നാൽ 60 രൂപയ്ക്ക് പെട്രോൾ കൊടുക്കുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന് കേരളാ സർക്കാർ ആവശ്യപ്പെടാത്തതെന്നും കുമ്മനം ചോദിച്ചു

ബിജെപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. അതിനെ കുറിച്ച് എന്തുകൊണ്ടാണ് സിപിഎമ്മും ബിജെപിയും അഭിപ്രായം പറയാത്തത്. തോമസ് ഐസക് പറയുന്നത് ഒരുകാരണവശാലം ഇവിടെ ജി എസ് ടി നടപ്പാവില്ലെന്നാണ്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്.

ബിജെപി വ്യക്തമായി പറയുന്നു അധികാരം കിട്ടിയാൽ ജി എസ് ടി നടപ്പാക്കി പെട്രോൾ 60 രൂപയ്ക്ക് നൽകും. ജി എസ് ടിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

Share this story