ജമീലയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പെരുംനുണയെന്ന് മന്ത്രി ബാലൻ

ജമീലയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പെരുംനുണയെന്ന് മന്ത്രി ബാലൻ

ഡോ. ജമീലയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രചരിക്കുന്നത് കള്ള വാർത്തകളെന്ന് മന്ത്രി എ കെ ബാലൻ. സാധാരണ പാർട്ടിയല്ല സിപിഎം. മാധ്യമങ്ങൾ ചുണ്ടത്തു വെച്ച് തരുന്ന പഞ്ചസാര നുണച്ച് ഇറക്കുന്നവരല്ല തങ്ങളെന്നും മന്ത്രി പറഞ്ഞു

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ജനാധിപത്യ പ്രക്രിയയുണ്ട്. അത് ആരംഭിച്ചിട്ടില്ല. സ്ഥാനാർഥി കാര്യത്തിൽ പത്താം തീയതിയാണ് ഔപചാരികമായ പ്രഖ്യാപനമുണ്ടാകുക. ജമീലയുടെ സ്ഥാനാർഥിത്വം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തുവെന്നത് പെരും നുണയാണെന്നും മന്ത്രി പറഞ്ഞു.

Share this story