ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മുന്നിലിട്ട് പോർട്ടറെ കൊലപ്പെടുത്തി

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മുന്നിലിട്ട് പോർട്ടറെ കൊലപ്പെടുത്തി

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മുന്നിലിട്ട് കൊലപാതകം. ചുമട്ടുതൊഴിലാളിയെ മറ്റൊരു പോർട്ടർ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

തിരുപതി സ്വദേശി കുമാറാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും പത്ത് വർഷമായി ചെന്നൈ റെയിൽവേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയുന്നു.

Share this story