നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിച്ചേക്കും; അരുവിക്കരയിൽ റഹീമിന്റെ പേരും പരിഗണനയിൽ

നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിച്ചേക്കും; അരുവിക്കരയിൽ റഹീമിന്റെ പേരും പരിഗണനയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ സിപിഎം സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. നേമത്ത് വി ശിവൻകുട്ടി തന്നെ മത്സരിക്കും. ശിവൻ കുട്ടി, ആർ പാർവതി ദേവി എന്നിവരുടെ പേരുകളാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ശിവൻകുട്ടിക്ക് തന്നെയാണ് സാധ്യത കൂടുതലും

അരുവിക്കരയിൽ ശബരിനാഥനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ മധുവിനെ നിർത്താനാണ് ആലോചിക്കുന്നത്. എഎ റഹീമിനെ നിർത്തണമെന്ന ആലോചനയും യോഗത്തിൽ ഉയർന്നുവന്നു. അഡ്വ. ഷൈലജ ബീഗം, ഷിജു ഖാൻ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്

ആറ്റിങ്ങലിൽ ബി സത്യൻ ഇത്തവണ മാറി നിൽക്കും. അദ്ദേഹത്തിന് പകരം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിനെയാണ് സിപിഎം പരിഗണിക്കുന്നത്. അംബികാ ദേവിയുടെ പേരും മണ്ഡലത്തിൽ പരിഗണിക്കുന്നു.

Share this story