പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല എന്നാക്കും; ഹിന്ദുമതപഠനം ആരംഭിക്കും: ബിജെപി പ്രകടന പത്രിക

പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല എന്നാക്കും; ഹിന്ദുമതപഠനം ആരംഭിക്കും: ബിജെപി പ്രകടന പത്രിക

തീവ്ര ഹിന്ദുത്വത്തിന് ഊന്നൽ നൽകുന്ന പ്രകടന പത്രികയുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല എന്നാക്കും. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുമെന്നും പ്രകടന പത്രികയിൽ ബിജെപി പറയുന്നു

മദ്രസാ വിദ്യാഭ്യാസ മാതൃകയിൽ ഹിന്ദു മതപഠനത്തിന് സർക്കാർ സഹായം നൽകും. മലബാർ കലാപത്തിലെ ഇരകളുടെ പിന്തുടർച്ചക്കാർക്ക് പെൻഷനും സ്മാരകവും അനുവദിക്കുമെന്നും കരട് പ്രകടന പത്രികയിൽ പറയുന്നുണ്ട്. പത്രികയുടെ അന്തിമ രൂപം അടുത്താഴ്ച പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Share this story