ശശീന്ദ്രന്റെ സ്ഥാനാർഥിത്വം: എൻസിപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ തർക്കം

ശശീന്ദ്രന്റെ സ്ഥാനാർഥിത്വം: എൻസിപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ തർക്കം

മന്ത്രി എ കെ ശശീന്ദ്രനെ ഏലത്തൂരിൽ വീണ്ടും മത്സരിപ്പിക്കുന്നതിനെ ചൊല്ലി എൻസിപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ തർക്കം. സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ, എ കെ ശശീന്ദ്രൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തർക്കം നടന്നത്.

രണ്ട് തവണ മത്സരിച്ചവർ മാറണമെന്നും പുതുമുഖങ്ങൾ വരണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് ഇവർ നിർദേശിച്ചത്. ഏലത്തൂരിൽ രണ്ട് തവണയടക്കം എട്ട് തവണ ശശീന്ദ്രൻ മത്സരിച്ചിട്ടുണ്ട്.

മൂന്ന് സീറ്റാണ് ഇക്കുറി എൻസിപിക്ക് നൽകുന്നത്. ഇതിൽ കുട്ടനാട് തോമസ് കെ തോമസും കോട്ടയ്ക്കലിൽ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒരാളും സ്ഥാനാർഥിയായി വരും. അതിനാൽ ഹിന്ദു സ്ഥാനാർഥി ഏലത്തൂരിൽ വേണമെന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്.

Share this story