താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; തുടർ നടപടികൾ പാടില്ല

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; തുടർ നടപടികൾ പാടില്ല

സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ നിയമനങ്ങൾക്കെതിരെ തടസ്സവുമായി ഹൈക്കോടതി. പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

സ്ഥിരപ്പെടുത്തൽ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങൾ ഇന്നത്തെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. പി എസ് സി റാങ്ക് ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് നടപടി. പത്ത് വർഷം പൂർത്തീകരിച്ച താത്കാലികക്കാരെ വവിധ വകുപ്പുകളിൽ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാരിന്റെ ഉത്തരവ്.

കേസിൽ 12ാം തീയതി വിശദമായ വാദം കേൽക്കും. അതുവരെ തുടർ നടപടികൾ പാടില്ല. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവ് ബാധകമായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Share this story