കുന്നത്തൂർ സീറ്റിലും അവകാശവാദം ഉന്നയിച്ച് സിപിഐ; എൽഡിഎഫിലും തർക്കം തുടരുന്നു

കുന്നത്തൂർ സീറ്റിലും അവകാശവാദം ഉന്നയിച്ച് സിപിഐ; എൽഡിഎഫിലും തർക്കം തുടരുന്നു

സീറ്റ് വിഭജനം സംബന്ധിച്ച് എൽഡിഎഫിലും തർക്കം തുടരുന്നു. ചങ്ങനാശ്ശേരി സീറ്റിന് പിന്നാലെ കൊല്ലം ജില്ലയിലെ കുന്നത്തൂർ സീറ്റിലും അവകാശവാദം ഉന്നയിച്ച് സിപിഐ രംഗത്തുവന്നു. ചവറ സീറ്റ് സിപിഎം ഏറ്റെടുത്താൽ കുന്നത്തൂർ തങ്ങൾക്ക് വേണമെന്നാണ് സിപിഐ മുന്നോട്ടു വെക്കുന്ന ആവശ്യം

ചവറയിൽ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെ മത്സരിപ്പിക്കാനായിരുന്നു സിപിഎമ്മിൽ നേരത്തെയുണ്ടാക്കിയ ധാരണ. കൊല്ലം ജില്ലയിൽ സിപിഐക്കുണ്ടായിരുന്ന മേധാവിത്വം നിലനിർത്താനാണ് സിപിഐ ശ്രമിക്കുന്നത്. ചവറ കൂടി സിപിഎം ഏറ്റെടുത്താൽ മേധാവിത്വം അവർക്കാകും ലഭിക്കുക

കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് സിപിഐ സീറ്റ് ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. കോവൂർ കുഞ്ഞുമോൻ സിപിഐയിൽ ചേരാൻ തയ്യാറായൽ പ്രശ്‌നങ്ങൾ തീർക്കാനാകും.

Share this story