കൂടിയാലോചനകൾ കോൺഗ്രസിൽ നടക്കുന്നില്ല; തന്നെ ആരും ബന്ധപ്പെട്ടില്ലെന്നും കെ മുരളീധരൻ

കൂടിയാലോചനകൾ കോൺഗ്രസിൽ നടക്കുന്നില്ല; തന്നെ ആരും ബന്ധപ്പെട്ടില്ലെന്നും കെ മുരളീധരൻ

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് വിമർശിച്ച് കെ മുരളീധരൻ എംപി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ പത്തംഗ സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മുരളീധരൻ ആരോപിച്ചു

വട്ടിയൂർക്കാവിൽ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാർഥി നിർണയം സംബന്ധിച്ചോ താനുമായി പാർട്ടി നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങോട്ട് കയറി അഭിപ്രായം പറയാനും പോയിട്ടില്ല. ബന്ധപെട്ടാൽ അപ്പോൾ അഭിപ്രായം പറയും.

വട്ടിയൂർക്കാവിൽ ആരെ സ്ഥാനാർഥിയായി നിർത്തിയാലും പ്രചാരണത്തിന് പോകുമല്ലോ. സ്ഥാനാർഥി നിർണയം പ്രധാനപ്പെട്ട ഒരു കാര്യമാണ്. അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നടത്തണമെന്നും കെ മുരളീധരൻ പറഞ്ഞു

ആർഎംപിയുമായി നീക്കുപോക്കും ചർച്ചകളും വേണം. വടകരയിൽ അവരെ ഒപ്പം നിർത്തുന്നത് ഗുണം ചെയ്യും. സമാന ചിന്താഗതിക്കാരുമായി സഹകരിച്ച് തന്നെയെ മുന്നോട്ടു പോകാനാകൂ. ആ സഖ്യം കൊണ്ട് വടകരയിൽ ആർ എംപി ഉൾപ്പെട്ട മുന്നണിയുടെ നേതൃത്വത്തിൽ മൂന്ന് പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുന്നുണ്ടെന്നും മുരളി പറഞ്ഞു.

Share this story