കേരളം ബിജെപിക്ക് ബാലികേറാമലയല്ല; ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകും: കെ സുരേന്ദ്രൻ

കേരളം ബിജെപിക്ക് ബാലികേറാമലയല്ല; ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകും: കെ സുരേന്ദ്രൻ

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് കെ സുരേന്ദ്രൻ. സിപിഎമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലൊക്കെ ബിജെപി ജയിച്ചു വരികയാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ

കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. ഭീരുത്വം മൂലമാണ് പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നത്. വാദം പൊളിയുമ്പോൾ ബഹളം വെക്കുന്ന രീതി പിണറായി വിജയൻ അവസാനിപ്പിക്കണം.

ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് താൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ സാന്നിധ്യം കേരളവും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു

Share this story