വയസുകാലത്ത് ശ്രീധരൻ ബിജെപിയിൽ ചേർന്നതിൽ എന്തെക്കെയോ ചീഞ്ഞുനാറ്റങ്ങളുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

വയസുകാലത്ത് ശ്രീധരൻ ബിജെപിയിൽ ചേർന്നതിൽ എന്തെക്കെയോ ചീഞ്ഞുനാറ്റങ്ങളുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഇ ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതിരഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലർക്കും ഇഡിയെ പേടിയുണ്ടെന്ന് ഉണ്ണിത്താൻ ഏഷ്യാനെറ്റിന്റെ അഭിമുഖത്തിൽ പറഞ്ഞു

കൊച്ചി മെട്രോ, ഡൽഹി ഡിഎംആർസി, പാലാരിവട്ടം പാലം ഇതിലെല്ലാം തെരഞ്ഞെടുക്കുന്ന ശ്രീധരന് കയ്യും മെയ്യും മറന്നാണ് സ്വാതന്ത്രം നൽകിയിരിക്കുന്നത്. ഇ ഡി കേന്ദ്രത്തിന്റെ കൈയ്യിലുള്ള ഏജൻസിയാണ്. ഈ വയസ്സുകാലത്ത് അദ്ദേഹം ബിജെപിയിൽ പോകണമെങ്കിൽ ഡെൻമാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു എന്നപോലെ എന്തെക്കെയൊ ചീഞ്ഞുനാറ്റങ്ങളുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

പോയ മേജർ രവി വരെ മടങ്ങിവരുന്ന കാലത്ത് അദ്ദേഹം അങ്ങോട്ടു പോകേണ്ട വല്ല കാര്യവുമുണ്ടോ. ജീവിതത്തിലൊരിക്കലും കിട്ടാത്ത പദവിയിലേക്ക് ആരെ വേണമെങ്കിലും ഉയർത്തി കാണിക്കാമല്ലോയെന്നായിരുന്നു ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്ന നീക്കത്തോടുള്ള ഉണ്ണിത്താന്റെ മറുപടി

Share this story