സിപിഐ ഇത്തവണ 24 സീറ്റിൽ മത്സരിക്കും; ചങ്ങനാശ്ശേരിയെ ചൊല്ലി തർക്കം

സിപിഐ ഇത്തവണ 24 സീറ്റിൽ മത്സരിക്കും; ചങ്ങനാശ്ശേരിയെ ചൊല്ലി തർക്കം

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ ഇത്തവണ മത്സരിക്കുക 24 സീറ്റിൽ. കഴിഞ്ഞ തവണ 27 സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂർ, മഞ്ചേരി, തിരൂരങ്ങാടി സീറ്റുകളാണ് സിപിഐ വിട്ടുനൽകുന്നത്.

കാഞ്ഞിരപ്പള്ളി കേരളാ കോൺഗ്രസിന് നൽകിയാൽ ചങ്ങനാശ്ശേരി പകരം ലഭിക്കണമെന്ന നിലപാടാണ് സിപിഐക്കുള്ളത്. ചങ്ങനാശ്ശേരിക്കായി ജോസ് പക്ഷവും ജനാധിപത്യ കേരളാ കോൺഗ്രസും സമ്മർദം ചെലുത്തുന്നുണ്ട്.

പറവൂർ സീറ്റ് സിപിഐയിൽ നിന്ന് ഏറ്റെടുക്കണമെന്ന താത്പര്യം സിപിഎമ്മിനുണ്ട്. ഇതുസംബന്ധിച്ച ചർച്ചകളും നടക്കുകയാണ്. അതേസമയം കാഞ്ഞിരപ്പള്ളിക്ക് പകരം പേരാവൂർ സീറ്റ് സിപിഐക്ക് നൽകാനും ശ്രമം നടക്കുന്നുണ്ട്.

Share this story