വി മുരളീധരൻ മത്സരിക്കില്ല, കെ സുരേന്ദ്രൻ കോന്നിയിൽ: ബിജെപി സ്ഥാനാർഥി പട്ടികയാകുന്നു

വി മുരളീധരൻ മത്സരിക്കില്ല, കെ സുരേന്ദ്രൻ കോന്നിയിൽ: ബിജെപി സ്ഥാനാർഥി പട്ടികയാകുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കും. വിജയസാധ്യത കുറഞ്ഞതിനാൽ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം

നേരത്തെ കഴക്കൂട്ടത്ത് വി മുരളീധരൻ മത്സരിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ കേന്ദ്രനേതൃത്വം വേണ്ടെന്ന് നിർദേശിക്കുകയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷായ്ക്ക് ആദ്യ സ്ഥാനാർഥി പട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനവുമുണ്ടാകും

സുരേന്ദ്രന് വേണ്ടി കോന്നിയിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇ ശ്രീധരൻ തൃശ്ശൂരിൽ മത്സരിക്കാനാണ് സാധ്യത. കുമ്മനം രാജശേഖരൻ നേമത്തും പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും എംടി രമേശ് കോഴിക്കോട് നോർത്തിലും മത്സരിക്കും.

Share this story