കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തു

കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കർദിനാൾ വാക്‌സിനെടുത്തത്. ആർച്ച് ബിഷപ് മാർ ആന്റണി കരിയിലും പ്രതിരോധ കുത്തിവെപ്പെടുത്തു

വാക്‌സിൻ നാടിന് അനുഗ്രഹമമാണെന്നും എല്ലാവരും വാക്‌സിനെടുത്ത് സഹകരിക്കണമെന്നും കർദിനാൾ പറഞ്ഞു. കൊവിഡ് വന്നതുമുതൽ സർക്കാർ വിജയിച്ച് നിൽക്കുകയാണ്. സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണുള്ളതെന്നും ആലഞ്ചേരി പറഞ്ഞു

സഭയുടെ ആവശ്യങ്ങൾ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എല്ലാ സർക്കാരുകൾക്കും വീഴ്ചകളും വിജയങ്ങളുമുണ്ടാകും. ജനങ്ങൾ വിലയിരുത്തട്ടെ. നാടിന്റെ വികസനം മുൻനിർത്തി ചില ആവശ്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.

Share this story