ഗോപിനാഥിന്റെ പരാതിയിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന കെ സുധാകരൻ

ഗോപിനാഥിന്റെ പരാതിയിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന കെ സുധാകരൻ

പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ പരാതിയിൽ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് കെ സുധാകരൻ എംപി. പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. പാർട്ടി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. കെപിസിസി എടുക്കുന്ന തീരുമാനത്തോടൊപ്പം ഡിസിസി ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു

നാളെ കെപിസിസി നേതൃത്വം ഗോപിനാഥുമായും മുതിർന്ന നേതാക്കളുമായും ബന്ധപ്പെടും. യുക്തമായ തീരുമാനം രണ്ട് ദിവസത്തിനകം സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ചർച്ചയിൽ പ്രതീക്ഷയുണ്ടെനന്നും നേതൃത്വത്തിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കുമെന്നും ഗോപിനാഥ് പറഞ്ഞു. കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഗോപിനാഥ് വിശദമാക്കി.

Share this story