കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം: കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതെന്ന് കാനം

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം: കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതെന്ന് കാനം

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യക്കെതിരായ ആരോപണം വലുതെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കസ്റ്റംസ് നീക്കം രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ്.

കേന്ദ്ര ഏജൻസികൾ ഇത്തരം നടപടികളുമായി മുന്നോട്ടുവന്നപ്പോൾ രാഷ്ട്രീയ കളിയാണെന്ന് ആദ്യം പറഞ്ഞ പാർട്ടിയാണ് സിപിഐ. അവരത് ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും കാനം പറഞ്ഞു

യൂനിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ആറ് ഐ ഫോണുകളിലൊന്ന് ഉപയോഗിക്കുന്നത് കോടിയേരിയുടെ ഭാര്യ വിനോദിനി എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തിൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 10ന് ഹാജരാകാനാണ് നിർദേശം.

Share this story