വിനോദിനി ബാലകൃഷ്ണനെതിരായ കസ്റ്റംസ് നടപടിയിൽ സിപിഎം മറുപടി പറയണം: വി മുരളീധരൻ

വിനോദിനി ബാലകൃഷ്ണനെതിരായ കസ്റ്റംസ് നടപടിയിൽ സിപിഎം മറുപടി പറയണം: വി മുരളീധരൻ

മുഖ്യമന്ത്രിക്കും സ്പീക്കർക്കുമെതിരെ കസ്റ്റംസ് നൽകിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമെന്ന എൽഡിഎഫ് ആരോപണം തള്ളി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. സിപിഎം ഉയർത്തുന്ന ഇരവാദം ശരിയല്ല. വിനോദിനി ബാലകൃഷ്ണന് നേരെയുള്ള കസ്റ്റംസ് നടപടികൾ സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കസ്റ്റംസ് സത്യവാങ്മൂലത്തിൽ ഒത്തുകളിയെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണ്. കസ്റ്റംസ് നിലപാട് വാർത്താ സമ്മേളനം നടത്തിയല്ല പുറത്തുവിട്ടത്. ഉത്തരവാദിത്വത്തോടെ കോടതിയിലാണ് നൽകിയത്. ജയിൽ ഡിജിപി നൽകിയ റിട്ടിനുള്ള സത്യവാങ്മൂലമാണ്.

സ്വപ്‌ന സുരേഷിന്റെ ഉന്നത ബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ട്. സിപിഎമ്മിന്റെ വേട്ടയാടൽ വാദം ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

Share this story