കാറുകൾക്കുള്ളിലെ അലങ്കാര വസ്തുക്കൾ നിയമവിരുദ്ധം; നടപടിയെടുക്കാൻ നിർദ്ദേശം

കാറുകൾക്കുള്ളിലെ അലങ്കാര വസ്തുക്കൾ നിയമവിരുദ്ധം; നടപടിയെടുക്കാൻ നിർദ്ദേശം

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന വിധം കാറുകള്‍ക്കുള്ളില്‍ അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്നതും, പാവകളും മറ്റും വെയ്ക്കുന്നതും നിയമവിരുദ്ധം. ഇത്തരത്തിൽ ഡ്രൈവറുടെ കാഴ്ച മറഞ്ഞ് അപകടങ്ങൾ പെരുകുന്നതിനെ തുടർന്നാണ് സർക്കാർ നിർദ്ദേശം നൽകിയത്.

മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയര്‍വ്യൂ ഗ്ലാസില്‍ അലങ്കാരവസ്തുക്കളും, മാലകളും തൂക്കിയിടുന്ന പ്രവണത വ്യാപകമാണ്. ഇവ ഡ്രൈവര്‍മാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നതിനാലും, വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തിരിയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്നതിനാലുമാണ് ഉടനടി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്.

പിന്‍വശത്തെ ഗ്ലാസില്‍ കാഴ്ചമറയ്ക്കുന്ന വിധത്തില്‍ വലിയ പാവകളെ വയ്ക്കുന്നതും കുറ്റകരമാണ്. കുഷ്യനുകള്‍ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്. കാറുകളിലെ കൂളിങ് പേപ്പറുകളും, കര്‍ട്ടനുകളും ഒഴിവാക്കാണ് നേരെത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെടുന്നില്ല എങ്കിൽ കര്‍ശനനടപടിയെടുക്കാനും മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകള്‍ പൂര്‍ണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകള്‍, കൂളിങ് പേപ്പറുകള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കാനും

Share this story