എൽ ഡി എഫ് യോഗം ഇന്ന്; പ്രകടന പത്രിക പ്രധാന അജണ്ട, സീറ്റ് വിഭജനവും ധാരണയാകും

എൽ ഡി എഫ് യോഗം ഇന്ന്; പ്രകടന പത്രിക പ്രധാന അജണ്ട, സീറ്റ് വിഭജനവും ധാരണയാകും

എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രകടന പത്രികാ രൂപീകരണമാണ് പ്രധാന അജണ്ട. സിപിഐ, കേരളാ കോൺഗ്രസ് പാർട്ടികളുമായുള്ള സീറ്റ് തർക്കം തുടരുന്നതിനിടെയാണ് യോഗം ചേരുന്നത്.

വൈകുന്നേരം നടക്കുന്ന എൽ ഡി എഫ് യോഗത്തിന് മുമ്പ് ഉഭയ കക്ഷി ചർച്ചകൾ ചേരുന്നുണ്ട്. എൽ ഡി എഫ് യോഗത്തിന് മുമ്പ് സീറ്റ് വിഭജനത്തിൽ ധാരണയാക്കാനാണ് ശ്രമിക്കുന്നത്. മാർച്ച് പത്തിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കവുമായാണ് ഇടതുപാർട്ടികൾ നീങ്ങുന്നത്

സിപിഎം മലപ്പുറം ജില്ലാ നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ ഒമ്പത് മണിക്ക് സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണനെ മാറ്റരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

ഏറനാട് പരിഗണിക്കുന്ന ഫുട്‌ബോൾ താരം യു ഷറഫലിക്ക് വിജയസാധ്യതയില്ലെന്ന് ലോക്കൽ കമ്മിറ്റികൾ ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സിപിഐ ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളും ഇന്ന് ചേരും. ചേർത്തല, ഹരിപാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായാണ് യോഗം ചേരുക.

Share this story