കെ സുരേന്ദ്രന്റെ വിജയ യാത്ര ഇന്ന് സമാപിക്കും; സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും

കെ സുരേന്ദ്രന്റെ വിജയ യാത്ര ഇന്ന് സമാപിക്കും; സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കും

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. വൈകുന്നേരം നാല് മണിക്ക് ശംഖുമുഖത്താണ് സമാപന സമ്മേളനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും

ഇന്ന് ചേരുന്ന കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുക്കും. സ്ഥാനാർഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നൽകും. കെ സുരേന്ദ്രൻ മത്സരിക്കുമോയെന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. പട്ടിക്ക് ഇന്ന് തന്നെ അന്തിമ രൂപം നൽകി കേന്ദ്ര പാർലമെന്ററി ബോർഡിന് നൽകും.

Share this story