ഡോളർ കടത്ത് കേസ്: ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

ഡോളർ കടത്ത് കേസ്: ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ രഹസ്യമൊഴികളുടെ പകർപ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യാനാണ് നീക്കം

സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ നൽകിയ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കോൺസുലേറ്റ് മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് മുഖേനയാണ് ഡോളർ കടത്ത് നടന്നത്.

്‌സ്വപ്‌നയും സരിത്തും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇ ഡി അവകാശപ്പെടുന്നത്. രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി കസ്റ്റംസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. പകർപ്പ് ലഭിച്ച ശേഷം സന്തോഷ് ഈപ്പന്റെ മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷം രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനാണ് തീരുമാനം.

Share this story