നിക്ഷ്പക്ഷനല്ലാതായി; ഇ ശ്രീധരന്റെ ചിത്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ പാടില്ലെന്ന് നിർദേശം

നിക്ഷ്പക്ഷനല്ലാതായി; ഇ ശ്രീധരന്റെ ചിത്രം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ പാടില്ലെന്ന് നിർദേശം

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളിൽ നിന്ന് ഇ ശ്രീധരന്റെ ചിത്രം നീക്കം ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം. ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നടപടി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണായിരുന്നു ഇ ശ്രീധരൻ. ബിജെപിയിൽ അംഗത്വമെടുത്തതോടെ ശ്രീധരൻ നിക്ഷ്പക്ഷനല്ലാതായി. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പോസ്റ്ററുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം

നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രീധരനെ ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു കമ്മീഷന്റെ തീരുമാനം. കമ്മീഷൻ പുറത്തിറക്കിയ പോസ്റ്ററുകളിലും ശ്രീധരന്റെ ചിത്രങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് ശ്രീധരൻ ബിജെപിയിലേക്ക് ചേക്കേറിയത്.

Share this story