എസ് ഡി പി ഐയേക്കാൾ വലിയ വർഗീയ പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ

എസ് ഡി പി ഐയേക്കാൾ വലിയ വർഗീയ പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ

എസ് ഡി പി ഐയേക്കാൾ വലിയ വർഗീയ പാർട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പൊന്നാനി പോലൊരു മണ്ഡലത്തിൽ ഹിന്ദു സ്ഥാനാർഥിയെ നിർത്താൻ സിപിഎമ്മിന് കഴിയാതായി. എന്നിട്ടാണ് അമിത് ഷാ വർഗീയ വാദിയാണെന്ന് പിണറായി പറയുന്നത്

കുറ്റ്യാടിയിലും ഹിന്ദു സ്ഥാനാർഥിയെ നിർത്താനാകുന്നില്ല. ഇതിനെ ചൊല്ലി ഒരു വിഭാഗം പ്രതിഷേധം ഉയർത്തുകയാണ്. അമിത് ഷാ മുസ്ലിം വിരുദ്ധനെന്നാണ് പിണറായി പറയുന്നത്. അദ്ദേഹം മകളെ മുസ്ലീമിന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നോ എന്നും സുരേന്ദ്രൻ ചോദിച്ചു

പിണറായി മന്ത്രിസഭയിലെ മന്ത്രിമാർ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ തലയിൽ മുണ്ടിട്ട് പോയത് കേരളം കണ്ടതാണ്. അമിത് ഷായ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ട് കേസ് വിചാരണ കൂടാതെ തള്ളിയതാണ്. എന്നിട്ടാണ് കൊലക്കേസിൽ പ്രതിയായ പിണറായി അമിത് ഷായ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story