ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇത്തവണയില്ല

ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഇത്തവണയില്ല

കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ ഒന്‍പതാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വാഷിക പരീക്ഷ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെയുണ്ടായിരുന്ന ഓള്‍ പാസ് ഇത്തവണ ഒന്‍പതിലേക്ക് കൂടി ഉയര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായുള്ള മൂല്യനിര്‍ണയവും വര്‍ക്ക് ഷീറ്റും പരിശോധിച്ചാകും ക്ലാസ് കയറ്റം.

പല സ്ഥലങ്ങളിലുള്ള കുട്ടികള്‍ പരീക്ഷയ്ക്കായി സ്‌കൂളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 30 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഒരേസമയം പരീക്ഷ നടത്താനാകില്ല. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പ്രോജക്ടുകള്‍ ക്ലാസ് കയറ്റത്തിന് പരിഗണിക്കും. സര്‍വ ശിക്ഷാ കേരള തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

കരിക്കുലം കമ്മിറ്റി വര്‍ക്ക് ഷീറ്റിന് അംഗീകാരം നല്‍കി. ഇത് അതത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശേഷം തിരികെ വാങ്ങി വിലയിരുത്തും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തും. പക്ഷെ, തീയതി തീരുമാനിച്ചിട്ടില്ല.

Share this story