മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വരണാധികാരി ബെവിൻ ജോൺ വർഗീസിന് മുമ്പാകെയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. രണ്ട് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സിപിഎം നേതാക്കളായ സി എൻ ചന്ദ്രൻ, പി ബാലൻ എന്നിവർ മുഖ്യമന്ത്രിയെ പിന്തുണച്ചു.

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

Share this story