കോൺഗ്രസിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയുമായി ഹൈക്കമാൻഡ്, നേരിട്ട് ഇടപെട്ടേക്കും

കോൺഗ്രസിലെ പൊട്ടിത്തെറി; കടുത്ത അതൃപ്തിയുമായി ഹൈക്കമാൻഡ്, നേരിട്ട് ഇടപെട്ടേക്കും

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ കടുത്ത അതൃപ്തിയുമായി ഹൈക്കമാൻഡ്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന സോണിയ ഗാന്ധിയുടെ നിർദേശം സംസ്ഥാന നേതാക്കൾ തള്ളിയതിലും ഹൈക്കമാൻഡിന് കടുത്ത അമർഷമുണ്ട്

സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിന് പിന്നലെയുണ്ടായ പ്രതിഷേധങ്ങൾ ഞെട്ടിച്ചുവെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. 55 ശതമാനം പുതുമുഖങ്ങളുമായി വന്ന പട്ടിക വലിയ തോതിൽ ചർച്ച ചെയ്യപ്പെടുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയത് പ്രതിഷേധങ്ങളായിരുന്നു.

ലതിക സുഭാഷിന്റെ പ്രതിഷേധം ദേശീയ തലത്തിൽ തന്നെ പാർട്ടിയെ നാണം കെടുത്തുകയും ചെയ്തു. സംസ്ഥാന നേതാക്കൾ നേരത്തെ തന്നെ ഇതെല്ലാം പറഞ്ഞു തീർക്കേണ്ടതായിരുന്നുവെന്നാണ് ഹൈക്കമാൻഡ് അഭിപ്രായപ്പെടുന്നത്.

തർക്ക സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നവരെ കുറിച്ചും ഹൈക്കമാൻഡിന് മുന്നിൽ പരാതിപ്രളയമാണ്. തർക്കങ്ങൾ തീർക്കാൻ എഐസിസി നേരിട്ട് ഇടപെടുമെന്നും റിപ്പോർട്ടുകളുണ്ട്.

Share this story