സ്ഥാനാർഥി നിര്‍ണ്ണയം: കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ രാജിവച്ചു

സ്ഥാനാർഥി നിര്‍ണ്ണയം: കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ രാജിവച്ചു

മണലൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ അസ്വസ്ഥത രൂക്ഷമാകുന്നു. വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപ്പിച്ചതില്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ രാജി വെച്ചു.

ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സി.എം. ശിവപ്രസാദ്, ഐ.പി. പ്രഭാകരന്‍, വാടനപ്പിള്ളി മണ്ഡലം മുന്‍ പ്രസിഡണ്ട് ആര്‍.ഇ.അബ്ദുള്‍ നാസര്‍, കര്‍ഷക സഹകരണ ബാങ്ക് ഡയറക്ടര്‍ സി.എ. ഫ്രാന്‍സിസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും, പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ടത്.

നിയോജക മണ്ഡലത്തിലാകെ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ഇതിനകം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചതായി പറയുന്നു. കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പിയുമായി ഉണ്ടാക്കിയ ധാരണയാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപ്പിച്ചതിന് പിന്നിലെന്നാണ് രാജി വെച്ചവരുടെ ആരോപണം.

Share this story