നേമത്ത് കോൺഗ്രസ് കഴിഞ്ഞ തവണ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ പിള്ള

നേമത്ത് കോൺഗ്രസ് കഴിഞ്ഞ തവണ വോട്ട് കച്ചവടം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ പിള്ള

നേമത്ത് കഴിഞ്ഞ തവണ ബിജെപി ജയിച്ചത് കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയതിനെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി സുരേന്ദ്രൻ പിള്ള. 1984 മുതൽ യുഡിഎഫിന്റെ സമീപനം തനിക്കറിയാം. മത്സരിക്കുന്നില്ലെന്നാണ് താനാദ്യം പറഞ്ഞത്. എന്നാൽ യുഡിഎഫ് ഇപ്പോൾ ശക്തമാണെന്നും വലിയ മാറ്റങ്ങളുണ്ടെന്നും പറഞ്ഞു.

ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയാണ് യുഡിഎഫ് ചെയ്തത്. ഘടകകക്ഷികൾക്ക് സീറ്റ് കൊടുക്കുക, വോട്ട് കച്ചവടം നടത്തുകയെന്നതാണ് കോൺഗ്രസിന്റെ രീതി. അവർ മത്സരിക്കുന്ന സീറ്റുകളിൽ അവർക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നുവെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥിയും ശ്രദ്ധിക്കണം. ചില നേതാക്കളാണ് വോട്ടുകച്ചവടത്തിന് പിന്നിലെന്നും സുരേന്ദ്രൻ പിള്ള പറഞ്ഞു.

Share this story