ബാങ്കുകൾക്ക് കൂട്ട അവധിയില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് അധികൃതർ

ബാങ്കുകൾക്ക് കൂട്ട അവധിയില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് അധികൃതർ

മാർച്ച് മാസം 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ഏഴ് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന വാർത്ത തെറ്റെന്ന് അധികൃതർ. മാർച്ച് മാസത്തിലെ അവസാന മൂന്ന് ദിവസവും സാധാരണ രീതിയിൽ തന്നെ ബാങ്കുകൾ പ്രവർത്തിക്കും

മാർച്ച് 27ന് നാലാം ശനിയാഴ്ചയും 28ന് ഞായറാഴ്ചയും ആയതിനാൽ അവധിയായിരിക്കും. അതേസമയം 29, 30, 31 തീയതികളിൽ എല്ലാ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ കഴിയുന്ന രീതിയിൽ തന്നെ ബാങ്കുകൾ പ്രവർത്തിക്കും.

29ന് ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങൾ മാത്രമായിരിക്കും അവധി. കേരളത്തിലെ ബാങ്കുകൾക്ക് ഇത് ബാധകമല്ല. മാർച്ച് 31ന് ഫെഡറൽ ബാങ്കിൽ എഐബിഇഎ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദൈനംദിന പ്രവർത്തനെ ബാധിക്കില്ലെന്നും ഫെഡറൽ ബാങ്ക് അറിയിച്ചിട്ടുണ്ട്

ഏപ്രിൽ 1ന് കണക്കെടുപ്പ് കാരണവും ഏപ്രിൽ 2ന് ദുഃഖവെള്ളി കാരണവും ബാങ്ക് അവധിയായിരിക്കും. ഏപ്രിൽ 3ന് പ്രവർത്തിക്കും. ഏപ്രിൽ 4 ഞായറാഴ്ചയായതിനാൽ അവധിയായിരിക്കും

Share this story